മുനമ്ബത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതി

  • 13/06/2023

കൊച്ചി: മുനമ്ബത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസിന് മുമ്ബില്‍ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയത് എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ സുഹൃത്തിന്റേത് എന്ന് പറഞ്ഞ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടി സ്വയം സൃഷ്ടിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാന്‍ പെണ്‍കുട്ടി സ്വയം മെനഞ്ഞെടുത്ത കഥയെന്നും പൊലീസ് കണ്ടെത്തി.


നാലംഗ സംഘം പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടിയില്‍ തന്നെ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. അയാളുടെ നേതൃത്വത്തില്‍ നാലംഗ സംഘം തന്നെ വായ് മൂടി കെട്ടി നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവിടെ വച്ച്‌ കരണത്തടിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ഇന്‍സ്റ്റയിലെ സുഹൃത്ത് ബലമായി തന്നെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച്‌ അത് മൊബൈലില്‍ ഷൂട്ട് ചെയ്ത് കാമുകന് അയച്ചുകൊടുത്തു. പിന്നീട് ഇന്‍സ്റ്റ സുഹൃത്ത് മുഖം മൂടി ധരിച്ച്‌ വീട്ടില്‍ വന്ന് തന്നെ കത്തി കൊണ്ട് ആക്രമിച്ചതായും ഒച്ചയെടുത്തതിനെ തുടര്‍ന്ന് പട്ടിയോടിച്ചപ്പോള്‍ അയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

Related News