സ്ത്രീകളുടെ കുളി മൊബൈലിൽ പകർത്തിയ 12 വയസുകാരൻ പിടിയിലായി, പിന്നാലെ പുറത്ത് വന്നത് പീഡന വിവരം

  • 13/06/2023

കാസർകോട്: സ്ത്രീകൾ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ പന്ത്രണ്ട് വയസുകാരനെ പിടികൂടിയപ്പോൾ ചുരുളഴിഞ്ഞത് കുട്ടിയുടെ പീഡന വിവരം. കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് കാസർകോട് രാജപുരം സ്വദേശിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് കാസർകോട് രാജപുരത്ത് പന്ത്രണ്ട് വയസുകാരൻ പിടിയിലായത്.

നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞത്. മൊബൈലിൽ ഇങ്ങനെ വീഡിയോ പകർത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്നും കുട്ടി വെളിപ്പെടുത്തി. ഇങ്ങനെ നിരവധി തവണ താൻ സ്ത്രീകൾ കുളിക്കുന്നത് അയാൾ പറഞ്ഞിട്ട് പകർത്തിയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്യലിലാണ് പന്ത്രണ്ടു വയസുകാരൻ, രമേശൻ തന്നെ പീഡിപ്പിക്കാറുണ്ടെന്ന വിവരവും പുറത്തുവിട്ടത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ 45 വയസുകാരനായ രമേശനെ പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആഹാര സാധനങ്ങൾ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങൾ നടത്തിയുമായിരുന്നു പീഡനം. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രമേശനെതിരെ ചുമത്തിയിരിക്കുന്നത്.

ചില സ്ത്രീകളുടെ പരാതിയെ തുടർന്ന് 12 വയസുകാരനെ നാട്ടുകാർ നിരീക്ഷിച്ച് വരികയായിരുന്നു. പരിസരത്തെ ഒരു വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് കുട്ടിയെ നാട്ടുകാർ പിടികൂടുന്നതും രമേശൻറെ പേര് പുറത്തുവന്നതും. തുടർന്ന് കൗൺസലിംഗ് നൽകിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. രമേശൻ ഇത്തരത്തിൽ ഇനിയും കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് പ്രദേശവാസികൾ. കടയിൽ എത്തുന്ന കുട്ടികളെ മിഠായിയും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് പീഡനമെന്നും പ്രദേശവാസികൾ സംശയിക്കുന്നു. രാജപുരം പൊലീസ് അന്വേഷണം തുടരുകയാണ്.

Related News