പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

  • 14/06/2023

കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 23ന് ഹാജരാകണമെന്നാണ് നോട്ടീസ്. ഇന്ന് ഹാജരാവുന്നതില്‍ അസൗകര്യം ഉണ്ടെന്ന് സുധാകരൻ അറിയിച്ചിരുന്നു. അതേസമയം, കേസില്‍ പരാതിക്കാരനായ ഷമീര്‍ പുറത്തുവിട്ട ബാങ്ക് അക്കൗണ്ട്‌ പരാതിക്കാരൻ പുറത്തു വിട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വ്യാജമെന്ന് മോൻസണ്‍ അഭിഭാഷകനെ അറിയിച്ചു.


കേസില്‍ രണ്ടാം പ്രതിയായ സുധാകരനെതിരെ വഞ്ചനാക്കുറ്റം അടക്കമാണ് ചുമത്തിയിട്ടുള്ളത്. അതിനിടെ അറസ്റ്റ് സാധ്യത തടയാൻ മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സുധാകരൻ. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച്‌ മോൻസൻ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്.

Related News