തെരുവുനായ വന്ധ്യംകരണത്തിന് കേന്ദ്രചട്ടങ്ങള്‍ തടസം; സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം ബി രാജേഷ്

  • 14/06/2023

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. വന്ധ്യംകരണത്തിന് കേന്ദ്രചട്ടങ്ങള്‍ തടസമാണ്. ചട്ടം ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.


നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച്‌ സര്‍ക്കാര്‍ പരമാവധി ഇടപെടുന്നുണ്ട്. തെരുവ് നായ പ്രശ്നം പൂര്‍ണമായി പരിഹരിക്കാൻ പര്യാപ്തമല്ല നിലവിലെ ചട്ടങ്ങള്‍. സംസ്ഥാനത്ത് കൂടുതല്‍ എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.

Related News