ട്രാക്ക് ഫുട്ബോൾ ടൂർണമെന്റ് 16 ന്

  • 15/06/2023

 


കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് വൈകിട്ട് 4:30 മുതൽ ഫഹാഹീൽ സൂക്ക് സബ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ഓൾ ഇന്ത്യ സെവൻ എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് " ട്രിവാൻസ് കപ്പ് - 2023 " യുടെ മുന്നോടിയായി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ മത്സര ക്രമം നിശ്ചയിച്ചു.

ടീമുകൾ : ഐ.എസ്.എഫ്.സി, ബീച്ച് എഫ്.സി മംഗഫ്, ഫ്രണ്ട്സ് യുണൈറ്റഡ് എഫ്.സി, ഗ്രാൻഡ് സോക്കർ എഫ്.സി ഫർവാനിയ, എഫ്.സി.മിഷറഫ്, അറഫാ, എ.കെ.എഫ്.സി, ട്രാക്ക് ട്രിവാൻഡ്രം, ചങ്ങായീസ് അബ്ബാസിയ, ലക്കിസ്റ്റാർ ഫർവാനിയ, കിഫാ കുവൈത്ത്, ചാലിശ്ശേരി ബോയ്സ്, സ്പാർക്ക് എഫ്.സി അബ്ബാസിയ, യു.എഫ്.സി മംഗഫ്, ചില്ലീസ് റസ്റ്റോറൻന്റെ മംഗഫ്, എഫ്.സി.സോക്കർ സിറ്റി എന്നി 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു. 

ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ടൂർണമെന്റ് കൺവീനർ ലിജോയ് ജോളി എന്നിവർ സംസാരിച്ചു. 
തുടർന്ന് " ട്രിവാൻസ് കപ്പ് - 2023 " യുടെ പുതിയ ഫ്ലയർ ടൂർണമെന്റ് ജനറൽ കൺവീനർ ഹരിപ്രസാദ് ടീം മാനേജർമാർക്ക് നൽകി പ്രകാശനം ചെയ്തു. 

തുടർന്ന് ട്രാക്ക് ട്രിവാൻഡ്രം ടീം അംഗങ്ങൾക്കുളള ജഴ്സി ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ വിതരണം ചെയ്തു. ടൂർണമെന്റ് ജനറൽ കൺവീനർ ഹരിപ്രസാദ് സ്വാഗതവും ട്രാക്ക് ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Related News