പോക്സോ കേസില്‍ മോൻസൻ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി

  • 17/06/2023

കൊച്ചി: പോക്സോ കേസില്‍ മോൻസൻ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.


പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ല്‍ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോൻസണ്‍ അറസ്റ്റിലായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. മോൻസനെതിരെ പോക്സോ ആക്ടും ഐപിസി പ്രകാരമുള്ള വകുപ്പും നിലനില്‍ക്കും.

2021ല്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറില്‍ മോണ്‍സനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ജൂണ്‍ 13ന് വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. പീഡനം നടന്നത് 2019 ല്‍ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോൻസണ്‍ അറസ്റ്റിലായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Related News