9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവ്

  • 17/06/2023

തൃശൂര്‍: 9 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയുടേതാണ് വിധി. 73 വര്‍ഷം കഠിന തടവ് കൂടാതെ പ്രതി 1,85000 രൂപ പിഴയും ഒടുക്കണം. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന്‍ 49) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.


2018ലാണ് കേസിനാസ്പദമായ സംഭവം. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി വീടിന്റെ ടെസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പ്രതിയായ വിനോദ് കൂലി പണിക്കാരനാണ്. പീഡനത്തിന് ഇരയായ അതി ജീവിതയുടെ മൊഴി വാടാനപ്പിള്ളി ഇന്‍സ്‌പെക്ടറായിരുന്ന കെ.ആര്‍. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. വാടാനപ്പിള്ളി ഇന്‍സ്‌പെകടറായിരുന്ന പി. ആര്‍. ബിജോയിയാണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

കേസിലേയ്ക്ക് വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ (പോക്‌സോ ) അഡ്വ. കെഎസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഭിഭാഷകരായ അമൃത, സഫ്‌ന എന്നിവരും പൊലീസിനു വേണ്ടി സി.പി.ഒമാരായ സുജീഷും, അനുരാജും ഹാജരായി.

കഴിഞ്ഞ ദിവസം ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 120000 രൂപ പിഴയും പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ പ്രതി 55കാരനായ അഗസ്റ്റിന് ശിക്ഷ വിധിച്ചത്. ഇയാള്‍ ഷോളയൂര്‍ സ്വദേശിയാണ്. 2018 മെയ് മാസത്തില്‍ പലതവണ പ്രതി അന്യായക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ വച്ചും കൃഷിസ്ഥലത്തുള്ള ഷെഡില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

Related News