ട്രാസ്ക് മെഡിക്കൽ ക്യാമ്പ്

  • 17/06/2023

 


   തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
      ജൂൺ 16നു ഫാഹീൽ മെട്രോ മെഡിക്കൽ കെയറിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കുവൈറ്റിലെ വിവിധ ഏരിയയിൽ നിന്നും ഇരുന്നൂറോളം പേർ ആദ്യഘട്ട മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
      ട്രാസ്ക് സോഷ്യൽ വെൽഫെയർ കൺവീനർ ശ്രീ. ജയേഷ് എങ്ങണ്ടിയൂർ യോഗത്തിന് സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ അംഗങ്ങൾക്കും കുവൈറ്റിലെ മറ്റു പ്രവാസികൾക്കും മെഡിക്കൽ ക്യാമ്പ് ആശ്വാസജനകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് വളരെ ചാരിതാർഥ്യം നിറഞ്ഞ അനുഭവമാണ് എന്നും ഫർവാനിയ മെട്രോ കെയർ അധികൃതരോടുള്ള നന്ദിയും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫെസൽ ഹംസ, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര, വനിതാവേദി ജനറൽ കൺവീനെർ ഷെറിൻ ബിജു എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് ട്രെഷറർ വിനീത് വിൽ‌സൺ നന്ദി പറഞ്ഞു.
ജൂൺ 23നു വെള്ളിയാഴ്ച സാൽമിയയിൽ വെച്ച് രണ്ടാംഘട്ട മെഡിക്കൽ ക്യാമ്പ് നടക്കുന്നതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Related News