ഓപ്പറേഷൻ പി ഹണ്ടില്‍ അറസ്റ്റ്; ഫോണില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടെത്തി

  • 18/06/2023

പത്തനംതിട്ട: ഓപ്പറേഷൻ പി ഹണ്ടില്‍ അറസ്റ്റ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി സ്വദേശി വിഷ്ണു എസ് നായരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്റെ കയ്യില്‍ ഉണ്ടായിരുന്ന രണ്ട് ഫോണില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടെത്തി. ഇത് ടെലഗ്രാം വഴി പണം വാങ്ങി വില്പന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.


കഴിഞ്ഞ മാസം ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഐടി ജീവനക്കാരടക്കം എട്ട് പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.

അഞ്ച് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളായിരുന്നു അന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിലുണ്ടായിരുന്നത്. പിടിയിലായവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്‍റെ സൂചനകളും ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ ഡോം മേധാവി ഐജി പി പ്രകാശ് അറിയിച്ചു.

Related News