മോണ്‍സണ്‍ കേസില്‍ കെ സുധാകരനെതിരെ മൊഴി കൊടുത്തതിൻ്റെ പേരില്‍ ഭീഷണിപ്പെടുത്തിയതായി പരാതി

  • 18/06/2023

ആലപ്പുഴ: മോണ്‍സണ്‍ കേസില്‍ കെ സുധാകരനെതിരെ മൊഴി കൊടുത്തതിൻ്റെ പേരില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയും മോണ്‍സന്‍റെ മുൻ ഡ്രൈവറുമായ ജയ്സനാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച്‌ മുരളി എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തു.

Related News