ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു

  • 18/06/2023

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. നഗരത്തിലെ ഒരു ബാറില്‍ നിന്ന് മദ്യപിച്ച്‌ പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഒരേ ക്യാംപില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. അതിന് ശേഷമാണ് ഇവര്‍ തമ്മില്‍ തല്ലിയത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നഗരത്തില്‍ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം.


ഇവരിലൊരാള്‍ കത്തിയെടുത്തി മറ്റേയാളെ കുത്തി. ജിത്തു എന്ന ആള്‍ക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ ആള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇയാളെ കൂടാതെ മറ്റ് നാലുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.

പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എല്ലാ ഞായറാഴ്കളിലും ഇവര്‍ തമ്മിലടിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ക്ക് ശല്യമായ സാഹചര്യമാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Related News