കെ സുധാകരന്റെ പേര് പറയാൻ ക്രൈംബ്രാഞ്ച് ഭീക്ഷണിപ്പെടുത്തിയതായി മോൺസൺ മാവുങ്കൽ

  • 19/06/2023

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മൊഴി നല്‍കാൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റസ്റ്റം നിര്‍ബന്ധിച്ചെന്ന് മോൻസൻ മാവുങ്കല്‍. കോടതിയില്‍നിന്ന് കൊണ്ടുപോകുമ്ബോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് മോൻസന്റെ വെളിപ്പെടുത്തല്‍.


സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അനൂപില്‍നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചെന്നും മോൻസൻ പറഞ്ഞു. വീഡിയോ കോണ്‍ഫറൻസിലൂടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മോൻസൻ ഡി.വൈ.എസ്.പിക്കെതിരെ ആരോപണം ഉന്നയിച്ചത്.

Related News