വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെൻഡ് ചെയ്തു

  • 19/06/2023

ആലപ്പുഴ: വ്യാജ ഡഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ എം.എസ്‌എം കോളേജില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. കോളേജ് കൗണ്‍സിലിന്റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു, അന്വേഷണ കമ്മീഷൻ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പല്‍ ഡോ. മുഹമ്മദ് താഹ പറഞ്ഞു.


'അന്ന് സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് അഡ്മിഷൻ നല്‍കിയത്. കേളേജിന്റെ ഭാഗത്ത് തെറ്റില്ല. സര്‍വകലാശാല സര്‍ട്ടിഫിക്കറ്റില്‍ അപാകത ആദ്യം കണ്ടെത്തിയിരുന്നില്ല, പ്രിൻസിപ്പല്‍ പറഞ്ഞു.

അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്ന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകര്‍ക്കെതിരായ നടപടി അന്വേഷിച്ചതിനു ശേഷം മാത്രമേ സാധിക്കുമെന്ന് കോളേജ് അധികാരികള്‍ മറുപടി നല്‍കി

Related News