അക്രമകാരികളായ തെരുവ് നായകളെ ദയാ വധം അനുവദിക്കണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്സുപ്രീംകോടതിയിൽ

  • 19/06/2023

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാര്‍ഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഈ ആവശ്യം ഉന്നയിച്ച്‌ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. പി. ദിവ്യ സുപ്രീം കോടതിയെ സമീപിച്ചു.


കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം വര്‍ദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികള്‍ക്ക് എതിരെ വരെ തെരുവ് നായകളുടെ അക്രമം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്.

അഭിഭാഷകൻ കെ ആര്‍ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. തെരുവ് നായ കേസില്‍ നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

Related News