മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സൂപ്പര്‍സ്റ്റാര്‍ എന്‍ ടി ആര്‍ ജൂനിയറുമായി വീണ്ടും ഒന്നിക്കുന്നു

  • 20/06/2023


കോഴിക്കോട് - ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറായി വീണ്ടും സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി താരക രാമറാവു ജൂനിയറിനെ നിയമിച്ചു. അദ്ദേഹം നേരത്തെ ബ്രാന്‍ഡ് അംബാസഡര്‍ പദവി വഹിച്ചിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന് 11 രാജ്യങ്ങളിലായി 320-ലധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ വരാനിരിക്കുന്ന ഉപഭോക്തൃ ക്യാമ്പയിനുകള്‍ എന്‍ ടി ആര്‍ ജൂനിയര്‍ ആയിരിക്കും ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക. ലോക ശ്രദ്ധ പിടിച്ചു പറ്റിയ  ഇന്ത്യന്‍ മാസ് സൂപ്പര്‍ സ്റ്റാര്‍ എന്‍ ടി ആര്‍ ജൂനിയര്‍ മലബാര്‍ ഗ്രൂപ്പിന്‍റെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസം, സുതാര്യത, മികവ് എന്നിവയെ തന്‍റെ സൗഹൃദപരവും എളിമയുള്ളതുമായ വ്യക്തിത്വത്തിലൂടെ ലോകത്തിന് മുന്നില്‍ പ്രതിഫലിപ്പിക്കും.

വീണ്ടും ബ്രാന്‍ഡ് അംബാസഡറായിക്കൊണ്ടുള്ള എന്‍ ടി ആര്‍ ജൂനിയറിന്‍റെ രംഗപ്രവേശം മലബാര്‍ ഗോള്‍ഡ് ആന്‍റ്  ഡയമണ്ട്സിന്‍റെ  30-ാം വാര്‍ഷികത്തെ  കൂടുതല്‍ തിളക്കമുള്ളതാക്കും. മലബാര്‍ ഗ്രൂപ്പിന്‍റെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിപുലീകരിക്കുന്നതിനും, ഇന്ത്യയിലും ലോകമെമ്പാടും ശക്തമായ ഉപഭോക്തൃ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള ലക്ഷ്യത്തിന്‍റെ ഭാഗമായാണ് എന്‍ ടി ആര്‍ ജൂനിയറിനെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിക്കപ്പെട്ടത്.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായി ഒരിക്കല്‍ കൂടി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് എന്‍ ടി ആര്‍ ജൂനിയര്‍ പറഞ്ഞു. ' ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാന്‍ഡ് എന്നതിലുപരി, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജ്വല്ലറി ഡിസൈനുകളും ഇന്ത്യന്‍ ആഭരണ കലയും സംസ്കാരവും ആഗോള തലത്തില്‍ എത്തിക്കുന്നതിന് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന് കഴിയുന്നുണ്ട്.  ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പായ  വാഗ്ദാനങ്ങളിലൂടെയും  ഇ എസ് ജി (ഋടഏ)  അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ജ്വല്ലറി വില്‍പ്പന മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് മലബാര്‍ ഗ്രൂപ്പും നിലകൊള്ളുന്നത് ' എന്‍ ടി ആര്‍ ജൂനിയര്‍ പറഞ്ഞു.
എന്‍ ടി ആര്‍ ജൂനിയര്‍ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.  എന്‍ ടി ആര്‍ ജൂനിയര്‍ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും പരക്കെ ആരാധിക്കപ്പെടുന്ന സിനിമാ താരങ്ങളില്‍ ഒരാളായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സിനിമകള്‍ അഭിനയമികവിന് അടിവരയിടുന്നു.  അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ വ്യക്തിത്വം ഞങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കും. എന്‍ ടി ആര്‍ ജൂനിയറുമായി ഞങ്ങള്‍ക്ക് ഇതിനു മുന്‍പും ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു, അതിന്‍റെ പുനരുജ്ജീവനം കൂടിയാണ്  ബ്രാന്‍ഡ് അംബാസഡറായുള്ള നിയമനം. ഇത് ആഗോളതലത്തില്‍ ബ്രാന്‍ഡിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലോകത്തിലെ ഒന്നാമത്തെ ജ്വല്ലറിയായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് ഈ ബന്ധം സഹയകമാകും.  ഈ വര്‍ഷം ഞങ്ങളുടെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ലോകോത്തര ഷോപ്പിംഗ് അനുഭവത്തോടൊപ്പം തന്നെ സുതാര്യത, ആഭരണ വൈവിധ്യം, കരകൗശല നൈപുണ്യം എന്നിവയില്‍ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഉറപ്പുനല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ' എം.പി.അഹമ്മദ് പറഞ്ഞു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് ഇന്ത്യ, യു.കെ, യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ്, മലേഷ്യ, സിംഗപ്പൂര്‍, യു എസ്, എന്നിവിടങ്ങളില്‍ വിപുലമായ റീട്ടെയില്‍ ശൃംഖലയുണ്ട്. യൂറോപ്പിലെയും, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെയും പുതിയ വിപണികളിലേക്കും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും കടക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്.

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് څമലബാര്‍ പ്രോമിസ്' എന്ന പേരില്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഗുണനിലവാരം, സുതാര്യത, മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ഉപഭോക്താക്കള്‍ക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഉപഭോക്താക്കളുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി സ്വര്‍ണ്ണം, വജ്രം, വിലയേറിയ രത്നങ്ങള്‍ എന്നിവയില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള  വൈവിധ്യമായ ഡിസൈനുകളില്‍ 12-ലധികം സവിശേഷമായ ഉപബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നുണ്ട്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇





Related News