പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ 64കാരന് 95 വർഷം കഠിന തടവ്

  • 22/06/2023

പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വർഷം കഠിന തടവും, നാലേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂർ മാള പുത്തൻചിറ സ്വദേശി അറക്കൽ വീട്ടിൽ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നൽകാനും വിധിന്യായത്തിലുണ്ട്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളികളെ പിടികൂടി മാള, പുത്തൻ ചിറ പ്രദേശത്ത് വില്പന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. പീഡനത്തിനിരയായ പത്ത് വയസുകാരനായ വിദ്യാർത്ഥി പ്രതിയിൽ നിന്നും കിളികളെ വാങ്ങാൻ എത്തുക പതിവായിരുന്നു. ഇതിനിടെയാണ് പ്രതി ഹൈദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

2018 മുതൽ ഒരു വർഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചു. ഒടുവിൽ സഹികെട്ട കുട്ടി കൂട്ടുകാരോട് പീഡന വിവരം പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാർ പീഡിപ്പിച്ച കാര്യം പ്രതിയോട് ചോദിച്ചപ്പോൾ പ്രതി ഇവരേയും ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഇതോടെ സുഹൃത്തുക്കൾ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ മാള പൊലീസിൽ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

Related News