ഹോംസ്റ്റേയിൽ പണം വച്ചു ചീട്ടുകളിച്ച പതിനാലംഗ സംഘം പിടിയിൽ; 4 ലക്ഷത്തിലധികം രൂപയും പിടികൂടി

  • 22/06/2023

മീനങ്ങാടി: ഹോംസ്റ്റേയിൽ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിൽ ഇന്നലെ വൈകുന്നേരം ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് മീനങ്ങാടി പൊലീസ് കൂടിയത്.

പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ് (40), ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ് (40), തൊവരിമല തുളുനാടൻ വീട്ടിൽ ശറഫുദ്ധീൻ (41), ബത്തേരി കുപ്പാടി പുഞ്ചയിൽ വീട്ടിൽ സുനിൽ (32), കാരച്ചാൽ വടക്കുമ്പുറത്തു വീട്ടിൽ ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടിൽ ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തിൽ ഷിബു (40), ഇരുളം മേത്തുരുത്തിൽ അജീഷ് (36), തൊണ്ടർനാട് പുന്നോത്തു വീട്ടിൽ ഷംസീർ (38), അമ്പലവയൽ വികാസ് കോളനി കളനൂർ വീട്ടിൽ രമേശൻ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടിൽ സലിം(47), മൂലങ്കാവ് തൊട്ടുച്ചാലിൽ വീട്ടിൽ അരുൺ (33), തരുവണ നടുവിൽ വീട്ടിൽ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കൽ വീട്ടിൽ പ്രജീഷ് (37) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 4,32,710 രൂപ പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആദ്യമായാണ് ചീട്ടുകളി സംഘത്തിൽ നിന്നും ഇത്രയും വലിയ തുക ജില്ലയിൽ പിടി കൂടുന്നതെന്ന് പൊലീസ് പറഞ്ഞു. മീനങ്ങാടി സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റസാഖ്, രതീഷ്, ചന്ദ്രൻ സിവിൽ പൊലീസ് ഓഫീസർമാരായ ഖാലിദ്, സുമേഷ്, വിൽസൺ എന്നിവരടങ്ങുന്ന  സംഘമാണ് ഇവരെ ചീട്ടുകളി സംഘത്തെ വലയിലാക്കിയത്.

Related News