നാളെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണം, നിർദേശം നൽകി വി ശിവൻകുട്ടി

  • 22/06/2023

തിരുവനന്തപുരം: ജൂണ്‍ 23ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടുക്കി അണക്കര സ്‌കൂള്‍ ഗ്രീന്‍ ക്യാമ്ബസ് ക്ലീന്‍ ക്യാമ്ബസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാവിലെ സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലി ചേരണം.


പ്രഥമാധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ കുട്ടികളോട് സംസാരിക്കണം. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂള്‍ ക്യാമ്ബസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പതിവ് പോലെ തുടര്‍ന്ന് ക്ലാസുകള്‍ നടത്തണം. ജൂണ്‍ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Related News