സാമ്ബത്തിക തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിചേര്‍ത്തത് രാഷ്ട്രീയക്കളിയെന്ന് മോൻസൻ മാവുങ്കല്‍

  • 24/06/2023

തിരുവനന്തപുരം: സാമ്ബത്തിക തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിചേര്‍ത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കല്‍. താൻ കെ സുധാകരന് പണം നല്‍കിയിട്ടില്ലെന്നും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ സുധാകരൻ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും മോൻസൻ മാവുങ്കല്‍ ആവര്‍ത്തിച്ചു.


അതിനിടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കാമെന്ന് കെ.സുധാകരൻ ഇന്ന് പറഞ്ഞു. കെ സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം.

നേരത്തെ ആരോഗ്യപ്രശ്നം കാരണം സുധാകരൻ മാറണമെന്ന ആവശ്യം ഉയര്‍ത്തിയ എ- ഐ ഗ്രൂപ്പ് നേതാക്കളും നിലവില്‍ മാറ്റം വേണ്ടെന്ന നിലപാടെടുത്തു. സ്ഥാനമൊഴിഞ്ഞാല്‍ അത് സിപിഎമ്മിന് രാഷ്ട്രീയ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ്സിലെ പൊതു വിലയിരുത്തല്‍. അകമഴിഞ്ഞു പിന്തുണക്കുമ്ബോഴും കേസിന്റെ ഭാവിയില്‍ ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ഡിജിറ്റില്‍ തെളിവുകളുണ്ടെന്ന അന്വേഷണസംഘത്തിൻറെ വിശദീകരണം അടക്കം വെല്ലുവിളിയാണ്.

ഇപി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചന്നെ കേസില്‍ കുറ്റുവിമുക്തനാക്കണമെന്ന് ആശ്യപ്പെട്ടുള്ള സുധാകരൻറെ ഹര്‍ജിയില്‍ ഈ മാസം 27ന് ഹൈക്കോടതി വാദം കേള്‍ക്കുന്നുണ്ട്. സുധാകരനും സതീശനുമെതിരായ കേസുകളെ പ്രതിരോധിച്ച്‌ മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരായ അഴിമതി ആരോപണങ്ങള്‍ കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കേസുകളില്‍ വരിഞ്ഞുമുറുക്കാൻ സര്‍ക്കാരും പ്രതിരോധിക്കാൻ പ്രതിപക്ഷവും ശ്രമിക്കുമ്ബോള്‍ തുടര്‍ രാഷ്ട്രീയനീക്കങ്ങള്‍ നിര്‍ണ്ണായകമാവുകയാണ്.

Related News