നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നല്‍കിയെന്ന് പൊലീസ്

  • 24/06/2023

കോട്ടയം: നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നല്‍കിയെന്ന് പൊലീസ്. നിഖിലിന്റെ സുഹൃത്ത് അബിൻ സി. രാജ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി 2 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു. നിഖിലിന്റെ സുഹൃത്ത് അബിൻ സി രാജ് കേസിലെ രണ്ടാം പ്രതിയാക്കി പ്രതി ചേര്‍ത്തുവെന്നും പൊലീസ് അറിയിച്ചു.


അബിൻ സി. രാജിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖില്‍ തോമസ് പണം നല്‍കിയതെന്ന് പൊലീസ് പറയുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി. കായംകുളം ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് വഴി പണം കൈമാറിയെന്നും പൊലീസ് പറയുന്നു. ബി.കോം ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, മൈഗ്രേഷൻ, കലിംഗയിലെ ടിസി എന്നിവ നിഖില്‍ കരസ്ഥമാക്കി. എറണാകുളത്തെ ഒറിയോണ്‍ സ്ഥാപനം വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയത്.

ഒളിവില്‍ പോകുന്നതിന് മുന്‍പ് നിഖില്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറയുന്നു. കായംകുളം പാര്‍ക്ക് ജംഗ്ഷന് സമീപമുള്ള കരിപ്പുഴ തോട്ടില്‍ ഫോണ്‍ എറിഞ്ഞത്. പൊലീസ് നല്‍കിയ റിമാൻഡ് റിപ്പോര്‍ട്ടിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Related News