കുവൈത്ത് -സൗദി ബുള്ളറ്റ് ട്രെയിൻ; ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ

  • 07/07/2023



കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ധനം, വൈദ്യുതി, ജലം, പ്രതിരോധം, എണ്ണ, കുവൈത്ത് മുനിസിപ്പാലിറ്റി മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ ഉൾപ്പെടുത്തി പൊതുമരാമത്ത് മന്ത്രാലയം ഒരു യോഗം ചേർന്നു. കുവൈത്തിനും സൗദി തലസ്ഥാനമായ റിയാദിനും ഇടയിലുള്ള അതിവേഗ ട്രെയിൻ അല്ലെങ്കിൽ മാഗ്നറ്റിക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായുള്ള ഉപദേശക പഠനത്തിന് ആറ് മാസമെടുക്കും.വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News