ഹവല്ലിയിൽ കഫേയിൽ തീപിടിത്തം

  • 07/07/2023



കുവൈത്ത് സിറ്റി: ഹവല്ലിയിലെ കൊമേഴ്സൽ കോംപ്ലക്സിന് അകത്ത് പ്രവർത്തിക്കുന്ന കഫേയിൽ തീപിടിത്തം. ഹവല്ലി മേഖലയിലെ ഒരു കഫേയിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തി. കൊമേഴ്സൽ കോംപ്ലക്സിന് അകത്ത് ആറാം നിലയിൽ പ്രവർത്തിച്ചിരുന്ന കഫേയിലാണ് തീടപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് ഉടൻ രക്ഷാപ്രവർത്തനം നടത്തും അപകടങ്ങളാന്നും കൂടാതെ തീ അണയ്ക്കുകയും ചെയ്തതായി  പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News