ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗള്‍ഫ് രാജ്യമായി കുവൈത്ത്; ദുബായി.. ..

  • 07/07/2023


കുവൈത്ത് സിറ്റി: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗള്‍ഫ് രാജ്യമായി കുവൈത്ത്. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14-ാം സ്ഥാനത്താണ്. ഓരോ ആറ് മാസത്തിലും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടാറുണ്ട്. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തപ്പെടുന്നത്. അവശ്യസാധനങ്ങള്‍, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുടെ വിലയാണ് പരിഗണിക്കുക.

അതേസമയം സൂചികയിൽ വാടക പോലുള്ള താമസ ചെലവുകൾ ഉൾപ്പെടുന്നില്ല. ഏറ്റവും ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തി. അൽ ഖോബാർ, അബുദാബി, ദോഹ, മനാമ, ബെയ്‌റൂട്ട്, റിയാദ്, റമല്ല, ജിദ്ദ, മസ്‌കറ്റ്, ഷാർജ, ദമാം, അമ്മാൻ, കുവൈത്ത് എന്നിവയാണ് പിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ തിരക്ക് സൂചികയിൽ അമ്മാൻ, ബെയ്‌റൂട്ട്, ദുബൈ എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് കുവൈത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനത്തും എത്തി.

2023-ന്റെ ആദ്യ പകുതിയിലെ ജീവിത നിലവാര സൂചികയിൽ, ഗൾഫിൽ കുവൈറ്റ് അവസാനവും അറബ് ലോകത്ത് ഏഴാം സ്ഥാനവും നേടിയപ്പോൾ, മസ്‌കറ്റ് ഒന്നാമതും അബുദാബി, പിന്നീട് ദുബായ്, ദോഹ, ജിദ്ദ, റിയാദ് എന്നിവയാണ്.

കുവൈറ്റിൽ ഒരാൾക്ക് തന്റെ കാർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നഗരത്തിലോ പ്രദേശത്തോ മാറ്റാൻ എടുക്കുന്ന ശരാശരി സമയം 34.7 മിനിറ്റും ദുബായിൽ 36.6 മിനിറ്റും ഇസ്താംബൂളിൽ 51.8 മിനിറ്റും എടുക്കുമെന്ന് നമ്പിയോ പ്രസ്താവിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News