ഔദ്യോഗിക രേഖകൾ വ്യാജമായി ഉണ്ടാക്കിയ ഫിലിപ്പിനോ സംഘം അറസ്റ്റിൽ

  • 08/07/2023



കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകൾ വ്യാജമായി ഉണ്ടാക്കി കുവൈത്തിലെ അതോറിറ്റികൾക്ക് സമർപ്പിച്ച കുപ്രസിദ്ധ ഫിലിപ്പിനോ സംഘം കുടുങ്ങി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും വിദേശകാര്യ മന്ത്രാലയവും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സംഘം അറസ്റ്റിലായത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും കുവൈത്തിലെ ഫിലിപ്പീൻസ് എംബസിയുടെയും സഹകരണത്തോടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ വ്യാജരേഖകൾ ചമച്ച 33 ഫിലിപ്പിനോ പൗരന്മാരെയാണ് പിടികൂടിയത്.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വിവാഹ കരാറുകൾ, ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് ഇവർ വ്യാജമായി ഉണ്ടാക്കിയത്. ഈ വ്യാജരേഖകൾ അതോറിറ്റികളെ കബളിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 

വ്യാജ വിവാഹ കരാറുകൾ ഗാർഹിക തൊഴിലാളിയിൽ നിന്ന് കുടുംബാംഗങ്ങളിലേക്കും പിന്നീട് ഒരു കമ്പനിയിലേക്കും റെസിഡൻസി പദവി കൈമാറാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ ആവശ്യപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവേശന വിസ ലഭിക്കുന്നതിനായിട്ടായിരുന്നു വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത്. വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാനും ഉപയോഗിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News