പുതിയ ട്രാഫിക് നിയമം പാസാക്കാൻ ദേശീയ അസംബ്ലിയോട് അഭ്യർത്ഥിച്ച് സർക്കാർ

  • 08/07/2023



കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം പാസാക്കണമെന്ന് ദേശീയ അസംബ്ലിയോട് അഭ്യർത്ഥിച്ച് സർക്കാർ. റോഡ് അപകടങ്ങൾ തടയുന്നതിനും അവയുണ്ടാക്കുന്ന പരിക്കുകൾ, മരണം, നഷ്ടങ്ങൾ എന്നിവയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ട്രാഫിക് നിയമത്തിലെ ഭേദഗതികൾ വേഗത്തിൽ പാസാക്കണണെന്നാണ് സർക്കാർ ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ ഗതാഗത ലംഘന നിയമം,നിലവിലെ ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

കാറുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇപ്പോൾ റോഡിന്റെ അവസ്ഥ മാറിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കർശനമാക്കുന്നതിലൂടെ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് പുതിയ ട്രാഫിക് നിയമം അംഗീകരിക്കണമെന്നും സർക്കാർ സൂചിപ്പിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള നിയമത്തിലെ ഭേദഗതികൾ കൊണ്ട് വരുന്ന പുതിയ ട്രാഫിക് നിയമം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുൻ ദേശീയ അസംബ്ലികളിൽ പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ കൂടുതൽ ചർച്ചകൾ നടത്താൻ കഴിഞ്ഞില്ല. ട്രാഫിക്ക് പിഴ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഭേദ​ഗതികളാണ് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News