താപനില 48 ഡിഗ്രി സെൽഷ്യസ് ; കുവൈത്തിലെ വൈദ്യുതി ഉപയോ​ഗം യെല്ലോ അലെർട്ടിൽ

  • 08/07/2023

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോ​ഗം പുതിയ റെക്കോർഡിൽ. ഇന്ന് ഉച്ചകഴിഞ്ഞ് ഇലക്ട്രിക്കൽ ലോഡ് സൂചിക 15,980 മെഗാവാട്ടിലെത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. വൈദ്യുതി" ലോഡ് സൂചകം മഞ്ഞയിൽ എത്തി. വേനൽ കടുത്തതോടെയാണ് വൈദ്യുതി ഉപയോ​ഗം കുതിച്ചുയർന്നത്. ഇന്ന് 48  ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്ത് താപനില രേഖപ്പെടുക്കിയത്. ഈ മാസം പകുതി വരെ സ്ഥിതി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈദ്യുതി മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. പീക്ക് ലോഡ് സമയത്ത് കൂടുതൽ  ഊർജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു നിയന്ത്രണം വേണമെന്ന് എല്ലാ ഉപഭോക്താക്കളോടും മന്ത്രാലയം ആഹ്വാനം ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News