2040 വരെയുള്ള കാലയളവിൽ 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കാനൊരുങ്ങി കുവൈത്ത്

  • 09/07/2023



കുവൈത്ത് സിറ്റി: ദീർഘകാലാടിസ്ഥാനത്തിൽ 2040 വരെ കുവൈത്ത് 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക് വെളിപ്പെടുത്തി. രണ്ട് ദിവസങ്ങളിലായി വിയന്നയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) എട്ടാമത് അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ്ജ മേഖലയിൽ നിക്ഷേപിക്കാൻ ലോകത്തിന് ഈ കാലത്ത് പ്രതിവർഷം 500 ബില്യൺ ഡോളർ ആവശ്യമാണ്. അതേസമയം അത് 300 ബില്യൺ ഡോളർ മാത്രമാണ് നിക്ഷേപിച്ചത്. ഒപെക്കിന്റെ സ്ഥാപക അംഗമായ കുവൈത്ത് 1960 സെപ്റ്റംബർ 14ന് സംഘടന സ്ഥാപിതമായതുമുതൽ ഊർജ മേഖലയിൽ വഹിച്ച പങ്കിനെ കുറിച്ചും പ്രാധാനന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News