സ്ത്രീകളിലെ ട്യൂമറുകൾ നീക്കം ചെയ്യാൻ ന്യൂ ജഹ്‌റ ഹോസ്പിറ്റൽ ആധുനിക സാങ്കേതികവിദ്യ

  • 09/07/2023

കുവൈത്ത് സിറ്റി: ഗൈനക്കോളജിക്കൽ ട്യൂമറുകൾ നീക്കം ചെയ്യുന്ന മൊത്തം15 ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ജഹ്‌റ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഹനാൻ അൽ ഹുസൈനി അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എൻഡോസ്കോപ്പി എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയകൾ നടത്തിയത്. മൈക്രോലാപ്രോസ്കോപ്പിക് സർജറിയിൽ വിദഗ്ധനായ ബ്രിട്ടനിൽ നിന്നുള്ള വിസിറ്റിംഗ് ഡോക്ടർ ഡോ. മാർട്ടിൻ ഫ്രൂഗയുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയത്. മെഡിക്കൽ രം​ഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് നൂതനമായ ഏറ്റവും മികച്ച മെഡിക്കൽ ഉപകരണങ്ങളാണ്  ന്യൂ ജഹ്‌റ ഹോസ്പിറ്റലിൽ ഉപയോ​ഗിക്കുന്നതെന്നും അൽ ഹുസൈനി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News