അൽ ദുർറ എണ്ണപ്പാടം; തങ്ങള്‍ക്കും കുവൈത്തിനും മാത്രമേ അവകാശമുള്ളുവെന്ന് സൗദി

  • 09/07/2023

കുവൈത്ത് സിറ്റി: അൽ ദുർറ എണ്ണപ്പാടത്തിന് തങ്ങള്‍ക്കും കുവൈത്തിനും മാത്രമേ അവകാശമുള്ളുവെന്ന് സൗദി അറേബ്യ. അൽ ദുർറ എണ്ണപ്പാടത്തിന്റെ  മുഴുവൻ സമ്പത്തും രാജ്യത്തിനും കുവൈത്തിനും മാത്രമുള്ള സംയുക്ത സ്വത്താണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അൽ ദുർറ സംബന്ധിച്ച ഇറാനിയൻ ആരോപണങ്ങൾ കുവൈത്തും തള്ളിയിരുന്നു. ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കാണ് ഇറാനിയൻ ആരോപണങ്ങളും നടപടികളും തള്ളിയത്. 

കുവൈറ്റ്-സൗദി പ്രകൃതി വിഭവമാണ് അൽ ദുർറ എന്ന് അദ്ദേഹം വ്യക്തമാക്കി. സമുദ്രാതിർത്തികൾ നിശ്ചയിക്കുന്നത് വരെ മറ്റാർക്കും അതിന്മേൽ അവകാശമില്ല. അന്താരാഷ്ട്ര ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന നിയമങ്ങൾക്ക് തന്നെ വിരുദ്ധമായ രീതിയിൽ അൽ ദുർറ ഫീൽഡിനെക്കുറിച്ചുള്ള ഇറാനിയൻ ആരോപണങ്ങളും ഉദ്ദേശ്യങ്ങളും ശരിക്കും അത്ഭുതപ്പെടുത്തി. കുവൈറത്തും സൗദിയും ഈ വിഷയത്തിൽ പൂർണമായ യോജിപ്പിലാണ്. അൽ ദുർറ ഫീൽഡിൽ എന്തെങ്കിലും അവകാശം ലഭിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര സമുദ്ര അതിർത്തികൾ വേർതിരിക്കാൻ ഇറാൻ ആദ്യം പ്രതിജ്ഞാബദ്ധരാകണമെന്നും  ഡോ. സാദ് അൽ ബറാക്ക് വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News