മനുഷ്യാവകാശങ്ങൾ; ഈ വർഷം ആദ്യ പകുതിയിൽ ലഭിച്ചത് 58 പരാതികൾ

  • 09/07/2023



കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റിൽ ലഭിച്ചത് 58 പരാതികൾ.  മനുഷ്യാവകാശങ്ങൾക്കായുള്ള നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ്  പരാതി വിഭാ​ഗം മേധാവി ഡോ. അബ്ദുൾറേസ അസിരിയാണ് ഇക്കാര്യം അറിയിച്ചത്. 11 മീറ്റിം​ഗുകളാണ് ഇക്കാലയളവിൽ ചേർന്നത്. കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേഷൻ, ചിൽഡ്രൻസ് ഹോം, ജുവനൈൽ വെൽഫെയർ ഹോം എന്നിവിടങ്ങളിലായി മൂന്ന് ഫീൽഡ് ടൂറുകളാണ് നടത്തിയത്. കമ്മറ്റി നിരവധി ശുപാർശകൾ അവതരിപ്പിക്കുകയും ചെയ്തു. അതിൽ ആദ്യത്തേത് കറക്ഷണൽ സ്ഥാപനങ്ങളുടെ മാനേജ്മെന്റിന് സർക്കാർ സ്ഥാപനങ്ങളുമായും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും പരാതികൾ നൽകുന്നതിനുള്ള സംവിധാനം സജീവമാക്കണമെന്നാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News