കുവൈത്തിന് അഭിമാന നേട്ടം; അപൂർവ്വ ശസ്ത്രക്രിയയിൽ വിജയിച്ച് അൽ സീഫ് ഹോസ്പിറ്റൽ

  • 09/07/2023



കുവൈത്ത് സിറ്റി: രാജ്യത്തിന് തന്നെ അഭിമാനമായി പുതിയ മെഡിക്കൽ നേട്ടം സ്വന്തമാക്കി അൽ സീഫ് ഹോസ്പിറ്റൽ. ആശുപത്രിലെ കൺസൾട്ടന്റ് ന്യൂറോ സർജനും നട്ടെല്ല് ശസ്ത്രക്രിയാവിദഗ്ധനുമായ ഡോ. അബ്ദുൾ റഹ്മാൻ അൽ കന്ദരി അപൂർവ്വമായ ഒരു ശസ്ത്രക്രിയ നടത്തി.  മുഖത്തെ അഞ്ചാമത്തെ ഞരമ്പിൽ അസഹനീയമായ വേദന അനുഭവിക്കുന്ന രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി ഡോ. അഹമ്മദ് അരീഫിന്റെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. 

മുഖത്തിന്റെ മധ്യത്തിൽ കുറച്ച് നിമിഷത്തേക്ക് ഷോക്ക് ഏൽക്കുന്നതിന് സമാനമായ വേദനയായിരുന്നു രോഗിക്ക് അനുഭവപ്പെട്ടിരുന്നതെന്ന് ഡോ. അബ്ദുൾ റഹ്മാൻ അൽ കന്ദരി പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോഴും ദേവന അനുഭവിച്ചിരുന്നു. പകലും രാത്രിയുമെന്നില്ലാതെ വേദന അസഹനീയമായ രീതിയിൽ തുടരുകയായിരുന്നു. തുടർന്നാണ് മസ്തിഷ്ക ധമനിയിൽ നിന്ന് അഞ്ചാമത്തെ നാഡിയെ വേർതിരിക്കുന്നതിന് ഒരു നാവിഗേഷൻ ഉപകരണം ഉപയോഗിച്ച് കൊണ്ട് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News