സിക്‌സ്ത് റിംഗ് റോഡിൽ വാഹനാപകടം; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്

  • 10/07/2023

കുവൈറ്റ് സിറ്റി : ആറാമത്തെ റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ  മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആറാം റിംഗ് റോഡിൽ ഹാഫ് ലോറി മിനിബസുമായി  കൂട്ടിയിടിച്ചാണ്  അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മിനി ബസിലുണ്ടായിരുന്ന 3 പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെക്യൂരിറ്റി, ആംബുലൻസ്, അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ സംഭവസ്ഥലത്തെത്തി,  മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിന് റഫർ ചെയ്യാൻ ഉത്തരവിട്ട് അന്യോഷണം ആരംഭിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News