കുവൈത്ത് വിമാനത്താവളത്തിലെ ടെ‌‍‍ർമിനൽ 2 പ്രധാനമന്ത്രി സന്ദർശിച്ചു; രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ നവീകരിക്കുന്ന പദ്ധതി

  • 10/07/2023

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ (ടി2) പ്രോജക്ട് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് സന്ദർശിച്ചു. ഉപപ്രധാനമന്ത്രി ഇസ അൽ കന്ദരി, പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബോക്മാസ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ ഉസ്താദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുതിയ പ്രോജക്ടിനെയും അതിന്റെ പൂർത്തീകരണ സമയത്തെയും കുറിച്ചുമുള്ള വിശ്വൽ പ്രസന്റേഷൻ പ്രധാനമന്ത്രി കണ്ട് വിലയിരുത്തി.

പദ്ധതിയുടെ സൗകര്യങ്ങൾ, അതിന്റെ പ്രവർത്തന പുരോഗതി തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് പ്രസന്റേഷനിൽ ഉണ്ടായിരുന്നത്. ന്യൂ കുവൈത്ത് 2035 എന്ന ആശയം നിറവേറ്റുന്നതിനും രാജ്യത്തേക്ക് നിക്ഷേപം ആകർഷിച്ച് ഒരു ആഗോള സാമ്പത്തിക വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനും പ്രോജക്ട് മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ദേശീയ പദ്ധതികളിലൊന്നാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News