കോ -ഓപ്പറേറ്റീവ് സ്റ്റോറുകളിൽ വിലക്കയറ്റമില്ലെന്ന് യൂണിയൻ പ്രസിഡന്റ്

  • 10/07/2023

കുവൈത്ത് സിറ്റി: പ്രാദേശിക സഹകരണ സംഘങ്ങളിൽ സാധനങ്ങളുടെ വില വർധിച്ചിട്ടില്ലെന്നും ഭാവിയിൽ വർധിക്കില്ലെന്നും കുവൈത്ത് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അബ്ദുൾവഹാബ് അൽ ഫാരെസ് വ്യക്തമാക്കി. ഇടത്തരക്കാരെയും തൊഴിലാളിവർഗത്തെയും ചേർത്ത് നിർത്തിയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില വർധിപ്പിക്കരുതെന്ന് വാണിജ്യ - സാമൂഹികകാര്യ മന്ത്രിമാരുടെ നിർദ്ദേശങ്ങൾ ക്യത്യമായി പാലിക്കുന്നുണ്ട്.

മന്ത്രിതല തീരുമാനം ലംഘിക്കുന്ന ഏതൊരു സഹകരണ സംഘവും കർശന നിയമനടപടി നേരിടേണ്ടി വരും. സഹകരണ സൊസൈറ്റികൾ വില വർധിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെയും സാമൂഹിക കാര്യ മന്ത്രാലയത്തിന്റെയും അനുമതിയില്ലാതെ അത്തരമൊരു നീക്കം നടത്തില്ല. പണപ്പെരുപ്പ നിരക്ക് കുറയുമ്പോൾ മാത്രമേ വില വർധനയെ കുറിച്ച് ചർച്ച ചെയ്യപ്പെടുകയുള്ളുവെന്നും യൂണിയൻ പ്രസിഡന്റ് വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News