തെരുവിൽ ഉപേക്ഷിക്കപ്പെട്ട സിം​ഹക്കുട്ടികൾക്ക് തുണയായി ഡോക്ടർ നൗഫ് അൽ-ബദർ

  • 10/07/2023



കുവൈത്ത് സിറ്റി: തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഏഴ് സിം​ഹക്കുട്ടികളെ മൃ​ഗശാലയിലേക്ക് മാറ്റി. ഈ കുഞ്ഞുങ്ങൾ ആളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിസ്ഥിതി പബ്ലിക് അതോറിറ്റിക്കും ആഭ്യന്തര മന്ത്രാലയത്തിനും ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടീമുകൾ എത്തി അവയെ മൃഗശാലയിലേക്ക് നേരിട്ട് മാറ്റുകയും ആവശ്യമായ ചികിത്സ ഉൾപ്പെടെ നൽകുകയും ചെയ്തു. കുഞ്ഞുങ്ങൾ ദുർബലമായ അവസ്ഥയിലായിരുന്നു, അവയ്ക്ക് അമ്മമാരിൽ നിന്ന് വേണ്ടത്ര മുലപ്പാൽ ലഭിച്ചിരുന്നില്ലെന്ന് മൃ​ഗശാലയിലെ ഈ സിംഹക്കുഞ്ഞുങ്ങളുടെ ചുമതല വഹിക്കുന്ന നൗഫ് അൽ ബാദർ പറഞ്ഞു. 

പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള ടീമുകൾ ഈ സിം​ഹക്കുട്ടികളെ കണ്ടുകെട്ടുകയും മൃഗശാലയിലേക്ക് നേരിട്ട് മാറ്റുകയും മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾക്ക് സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്,  ചിലർ നിയമ നടപടികളെ ഭയന്നും മറ്റുചിലർ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലും സിം​ഹക്കുട്ടികളെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News