കുവൈത്തിൽ പ്രവർത്തിക്കുന്നത് 585 സ്വകാര്യ സ്കൂളുകൾ; സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ട്

  • 10/07/2023

കുവൈത്ത് സിറ്റി: രാജ്യത്ത് 585 സ്വകാര്യ സ്കൂളുകളുണ്ടെന്നും അതിൽ 426 സ്കൂളുകളിൽ വിദേശ പാഠ്യപദ്ധതിയാണ് പഠിപ്പിക്കുന്നതെന്നും കണക്കുകൾ. ഈ സ്കൂളുകളിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം  255,140 ആണ്. 74,893 കുവൈത്തികളും 180,247 കുവൈത്ത് ഇതര വിദ്യാർത്ഥികളും പഠിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ 2021-22 വർഷത്തെ വാർഷിക ബുള്ളറ്റിനിലാണ് ഈ കണക്കുകൾ ഉള്ളത്.

അതേസമയം, 94,150 വിദ്യാർത്ഥികളുള്ള 159 അറബ് സ്കൂളുകൾ മാത്രമേ കുവൈത്തിൽ പ്രവർത്തിക്കുന്നുള്ളൂ. അതിൽ 74,743 വിദ്യാർത്ഥികളും കുവൈത്തികൾ അല്ല. വിദേശ സമ്പ്രദായത്തിൽ 448 മിക്സഡ് സ്കൂളുകളും അറബ് സമ്പ്രദായത്തിൽ 38 സ്കൂളുകളുമുണ്ട്. ഭിന്നശേഷിയുള്ളവർക്കായുള്ള സ്കൂളുകൾ രണ്ട് സംവിധാനത്തിലുമായി പത്തിൽ കവിയുന്നില്ല. 109 കിന്റർഗാർട്ടനുകൾ, 112 പ്രൈമറി, 109 ഇന്റർമീഡിയറ്റ്, 90 സെക്കൻഡറി എന്നിങ്ങനെയാണ് വിദേശ സംവിധാനമുള്ള സ്‌കൂളുകളുടെ കണക്കുകൾ. ഭിന്നശേഷിയുള്ളവർക്കായുള്ള ആറ് സ്കൂളുകളുമുണ്ട്.

അറബ് സമ്പ്രദായത്തിൽ 15 കിന്റർഗാർട്ടനുകളും 44 പ്രൈമറി സ്കൂളുകളും 50 ഇന്റർമീഡിയറ്റ് സ്കൂളുകളും 46 സെക്കൻഡറി സ്കൂളുകളും ഭിന്നശേഷിയുള്ളവർക്കായുള്ള നാല് സ്കൂളുകളും ഉണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ 853 സ്കൂളുകൾ എല്ലാ വിദ്യാഭ്യാസ സോണുകളിലുമായി പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 425,501 ആണ്. അവരിൽ 65,565 പേർ കുവൈത്തികളല്ല. ഈ സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം 73,335 ആണ്. ഇതിൽ 23251 പേർ കുവൈത്തികളല്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News