മലേഷ്യൻ ഫണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിക്ഷാവിധി ശരിവെച്ച് കുവൈറ്റ് അപ്പീൽസ് കോടതി

  • 10/07/2023



കുവൈത്ത് സിറ്റി: മലേഷ്യൻ ഫണ്ട് എന്നറിയപ്പെടുന്ന ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ശിക്ഷാവിധി ശരിവെച്ച് അപ്പീൽസ് കോടതി. ഒരു ഷെയ്ഖിനും പങ്കാളിക്കും രണ്ട് പ്രവാസികൾക്കും 10 വർഷത്തെ തടവ്  ഒരു അഭിഭാഷകന് ഏഴ് വർഷത്തെ തടവുമുള്ള ശിക്ഷയാണ് കോടതി അം​ഗീകരിച്ചത്. അന്താരാഷ്ട്ര കക്ഷികളിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് കേസിന്റെ ഫയൽ വീണ്ടും തുറന്നത്. 

ഒരു ബില്യൺ ഡോളർ തിരികെ നൽകാനും 145 മില്യൺ ദിനാർ ഒരുമിച്ച് പിഴ അടയ്ക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. അതേസമയം, സിറിയൻ, മലേഷ്യൻ പ്രവാസികൾക്കെതിരായ 10 വർഷത്തെ തടവ് ശിക്ഷയ്‌ക്കെതിരായ പബ്ലിക് പ്രോസിക്യൂഷന്റെ അപ്പീൽ പരിഗണിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനും കോടതി വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ  കുറ്റകൃത്യത്തിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് തെളിവുകളിൽ നിന്ന് വ്യക്തമായെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News