10 സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒരേ സമയം പൂർത്തിയാക്കി മുബാറക് ഹോസ്പിറ്റൽ

  • 10/07/2023



കുവൈത്ത് സിറ്റി: സ്തനാർബുദ മുഴകളുമായി ബന്ധപ്പെട്ട 10 സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒരേ സമയം പൂർത്തിയാക്കി മുബാറക് ഹോസ്പിറ്റലിലെ സർജറി വിഭാഗം. സൗദ് അൽ ബാബ്ടൈൻ സെന്റർ ഫോർ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറിയിലെ പ്ലാസ്റ്റിക് സർജന്റെ സഹകരണത്തോടെയാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. സ്തനാർബുദം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇതിനായി രാജ്യത്ത് പ്രത്യേക പദ്ധതി തന്നെ നടപ്പാക്കിയിട്ടുണ്ടെന്നും വിദ​ഗ്ധ ഡോക്ടർമാരെ നിയോ​ഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഓർമ്മിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News