ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ MoI മുന്നറിയിപ്പ്

  • 11/07/2023

കുവൈറ്റ് സിറ്റി : ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ MoI മുന്നറിയിപ്പ് , SMS  ലിങ്ക് വഴി ട്രാഫിക് പിഴ അടക്കണമെന്നും അല്ലെങ്കിൽ വലിയ പിഴ ഈടാക്കുമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകാർ അയച്ച എസ്എംഎസ് സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

ട്രാഫിക് നിയമലംഘനത്തിന് പിഴയടച്ചില്ലെങ്കിൽ വലിയ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ  മന്ത്രാലയം അയക്കില്ലെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആളുകളെ കബളിപ്പിക്കാൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ക്ലോൺ ചെയ്യുന്ന ഒരു വെബ്‌സൈറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പ്രവർത്തനങ്ങളാണിവയെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഗവൺമെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സഹേൽ ആപ്ലിക്കേഷനിൽ നിയമലംഘകർക്ക് ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ മാത്രമേ അയയ്‌ക്കുന്നുള്ളൂവെന്നും, ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകൾക്കുമുൻപായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പാക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News