മുബാറക്കിയ വികസന പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി

  • 11/07/2023

കുവൈത്ത് സിറ്റി: സൂഖ് അൽ മുബാറക്കിയ, സമീപത്തെ പാർക്കിംഗ് സ്ഥലങ്ങൾ, സമീപത്തെ വാണിജ്യ മേഖലകൾ, മുനിസിപ്പൽ പാർക്കുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. മുബാറകിയയും മുനിസിപ്പൽ പാർക്കിന്റെ എല്ലാ ഭാഗങ്ങളും ഏറ്റവും മികച്ച രീതിയിൽ ഉപയോ​ഗിക്കുക എന്നതാണ് ഈ പ്രദേശം വികസിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ആശയം. അബ്ദുള്ള അൽ മെഹ്‌രി അധ്യക്ഷനായ കൗൺസിൽ 30ലധികം ഇനങ്ങൾ ഉൾപ്പെടുന്ന ശുചിത്വ, മാലിന്യ ഗതാഗത ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശവും അംഗീകരിച്ചു.

21,000 വാണിജ്യ ഇടങ്ങൾ ഉൾപ്പെടെ മൊത്തം 131,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുബാറക്കിയ വികസന പദ്ധതിക്ക് 55 മില്യൺ കുവൈത്തി ദിനാർ ചെലവ് വരുമെന്ന് മുബാറക്കിയ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ഹസൻ അൽ കന്ദരി പറഞ്ഞു. പദ്ധതി പൂർണമായും ടെൻഡർ വഴി സ്വകാര്യ മേഖലയെ പങ്കാളിയാക്കിയാകും നടപ്പാക്കുക. കുവൈത്തിലും ഗൾഫ് തലത്തിലും ഏറ്റവും പ്രധാനപ്പെട്ട പൈതൃകവും വാണിജ്യപരവുമായ പ്രാധാന്യമുള്ള സ്ഥലമാണ് മുബാറക്കിയ പ്രദേശമെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News