ഗർഭിണികൾക്ക്‌ സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്താനൊരുങ്ങുന്നു

  • 11/07/2023

കുവൈറ്റ് സിറ്റി : കുവൈറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഗർഭം ഇല്ലെന്ന് അംഗീകരിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ശേഷമല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് ഒരു നിർദ്ദേശം സമർപ്പിക്കുകയും അതിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയുമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ജിസിസി പൗരന്മാർ, നയതന്ത്രജ്ഞർ, 16 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള സ്ത്രീകൾ, കുവൈത്തിലേക്ക് വരുന്നതിന് കുവൈറ്റുമായുള്ള കരാറുള്ള ഓൺ അറൈവൽ  ഇലക്ട്രോണിക് വിസയുള്ള വിദേശികൾ  എന്നിവരെ ഈ തീരുമാനത്തിൽ നിന്നും  ഒഴിവാക്കാനും നിർദ്ദേശമുണ്ട്. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News