ഉച്ചജോലി വിലക്ക്; സുരക്ഷയാണ് കൂടുതൽ പ്രധാധമെന്ന മുദ്രാവാക്യം ഉയര്‍ത്തി കുവൈറ്റ് മാൻപവര്‍ അതോറിറ്റി ക്യാമ്പയിൻ

  • 11/07/2023


കുവൈത്ത് സിറ്റി: ഉച്ചജോലി വിലക്കുമായി ബന്ധപ്പെട്ട് നിരവധി ഭാഷകളിൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച് മാൻപവര്‍ അതോറിറ്റി. സുരക്ഷയാണ് കൂടുതൽ പ്രധാധമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ അക്കൗണ്ടുകളിലൂടെ അതോറിറ്റി ആശയം എത്തിക്കുന്നത്. തൊഴിലാളികളോടും ബിസിനസ്സ് ഉടമകളോടും വിലക്കുള്ള സമയത്ത് ജോലി ഒഴിവാക്കുന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ അതോറിറ്റി അഭ്യർത്ഥിച്ചു. രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെയുള്ള സമയങ്ങളിലാണ് ഉച്ചജോലി വിലക്കുള്ളത്. ജൂൺ മാസത്തിന്റെ ആരംഭം മുതൽ ഓഗസ്റ്റ് അവസാനം വരെ ഈ വിലക്ക് തുടരും. ഉച്ചയ്ക്ക് പരിശോധനാ സംഘവുമായി ബന്ധപ്പെടാനും നിയമലംഘനം ഉണ്ടായാല്‍ റിപ്പോർട്ട് ചെയ്യാനും 24936192 എന്ന ഫോൺ നമ്പർ ക്യാമ്പയിന്‍റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News