സ്വീഡനിൽ വിശുദ്ധ ഖുർആനിന്റെ ഒരു ലക്ഷം കോപ്പികള്‍ വിതരണം ചെയ്യാൻ തീരുമാനം

  • 11/07/2023


കുവൈത്ത് സിറ്റി: സ്വീഡിഷ് ഭാഷയിലുള്ള ഖുർആനിന്‍റെ ഒരു ലക്ഷം കോപ്പികള്‍ അച്ചടിച്ച് സ്വീഡിനില്‍ വിതരണം ചെയ്യാൻ തീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്‍റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നതിനുമുള്ള ജനറൽ അതോറിറ്റിയെ ഇതിനായി ചുമതലപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചുകൊണ്ടാകും ഖുർആൻ വിതരണം ചെയ്യുക. ഇസ്ലാമിക മതത്തിന്റെ സഹിഷ്ണുത ഊന്നിപ്പറയുക, ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുക, എല്ലാ മനുഷ്യർക്കിടയിലും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും വിത്തുപാകുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രിസഭ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News