കൊടും ചൂട്; കുവൈത്തിൽ തീപിടുത്ത അപകടങ്ങളുടെ എണ്ണത്തിൽ വർധനവ്

  • 11/07/2023



കുവൈത്ത് സിറ്റി: രാജ്യത്തെ തീപിടിത്തങ്ങളുടെ എണ്ണത്തിൽ വൻ വര്‍ധനവ്. പ്രതിദിനം 12 തീപിടുത്തങ്ങൾ എന്ന നിരക്കിലാണ് അപകടങ്ങളുടെ എണ്ണം കൂടിയത്. രാജ്യം ഇപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും അഗ്നിബാധ അപകടങ്ങളെക്കുറിച്ചുള്ള വാർത്തകള്‍ കേട്ടുക്കൊണ്ടാണ്. ഈ വർഷം വേനൽക്കാലം ആരംഭിച്ചതിന് ശേഷം രാജ്യത്ത് തീപിടുത്ത അപകടങ്ങളിൽ ഭയാനകമായ വർധനവ് ആണ് ഉണ്ടായിരിക്കുന്നതെന്ന് ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ ഇതിന്‍റെ തോത് കൂട്ടിയിട്ടുണ്ട്.

പ്രതിരോധ ആവശ്യകതകൾ അവഗണിക്കുക, സ്റ്റോറേജ് ചെയ്യുമ്പോഴുള്ള അശ്രദ്ധ, സാധനങ്ങളുടെ കൂമ്പാരം തുടങ്ങിയ വിവിധ കാരണങ്ങളാണ് തീപിടിത്തത്തിലേക്ക് നയിക്കുന്നത്. ചില ആളുകൾ നിർത്താതെ എയർകണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നതിനാൽ എല്ലാ വേനൽക്കാലത്തും അഗ്നി അപകടങ്ങളുടെ നിരക്ക് കൂടുന്നതായി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 2023 ജനുവരി മുതൽ ജൂലൈ മൂന്ന് വരെയുള്ള കാലയളവിൽ പ്രതിദിനം 12 തീപിടിത്തങ്ങൾ എന്ന തോതിൽ 2,150 ഓളം തീപിടുത്തങ്ങൾ അഗ്നിശമന സംഘങ്ങൾ കൈകാര്യം ചെയ്തുവെന്നാണ് കണക്കുകള്‍.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News