ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിൽ കുവൈത്ത് പത്താം സ്ഥാനത്ത്, അറബ് ലോകത്ത് രണ്ടാം സ്ഥാനം

  • 12/07/2023



കുവൈത്ത് സിറ്റി: ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ലോകത്ത് പത്താം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുമെത്തി കുവൈത്ത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം ഇറാഖ് 9.3 ശതമാനം വളർച്ചയോടെ ആറാം സ്ഥാനത്താണ്. കുവൈത്ത് സമ്പദ്‌വ്യവസ്ഥ 2022 ൽ 8.7 ശതമാനം ശരാശരി വളർച്ച രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ. എണ്ണ വിലയിലുണ്ടായ വർധനയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

16.4 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ഗയാനയാണ് പട്ടികയിൽ ഒന്നാമത്, ഫിജി ദ്വീപുകളും സീഷെൽസും യഥാക്രമം 12.5 ശതമാനം, 10.9 ശതമാനം ശരാശരി വളർച്ചയോടെ ആ​ഗോള തലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് എത്തി. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകൾ പുരോഗതിക്കും സമ്പത്തിനും നിരവധി സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വരുമാനം, ആസ്തികൾ, ജീവിതശൈലി എന്നിവ വികസിപ്പിക്കുന്നതിനും നിക്ഷേപകന് വഴക്കവും പൊരുത്തപ്പെടാനുള്ള കഴിവും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News