ബാച്ചിലേഴ്സിന്‍റെ താമസം; 101 പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 12/07/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഗവര്‍ണറേറ്റുകളിലായി സ്വകാര്യ താമസയിടങ്ങളിൽ ബാച്ചിലേഴ്സ് താമസിച്ചിരുന്ന 101 പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം ബന്ധപ്പെട്ട മേഖലകളുമായും വിവിധ അതോറിറ്റികളുമായും സഹകരിച്ച് ക്യാമ്പയിനുകള്‍ തുടരുകയാണ്. 257 മുന്നറിയിപ്പുകൾ നൽകിയതായും 157 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തിയതായും മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. ബലദിയ  ആപ്ലിക്കേഷൻ, വാട്സ്ആപ്പ് അല്ലെങ്കിൽ ഹോട്ട്‌ലൈൻ നമ്പറായ 139 വഴി നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യണമെന്നും മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News