വിവിധ തരത്തിലുള്ള 3.5 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി കുവൈറ്റ് പോലീസ്; 10 പേർ അറസ്റ്റിൽ

  • 12/07/2023

കുവൈത്ത് സിറ്റി: 3.5 കിലോഗ്രാം വരുന്ന വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വെച്ച 10 പേരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടി. 1000 ക്യാപ്റ്റഗൺ ഗുളികകളും 21 സ്ട്രിപ്പുകൾ സൈക്കോട്രോപിക് ലഹരിവസ്തുക്കളും സഹിതം ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും അറസ്റ്റിലായ പ്രതികളെയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News