കുവൈറ്റ് മാൻപവർ അതോറിറ്റി, റെഡ് ക്രസന്റ് കൂടിക്കാഴ്ച; തൊഴിലാളി അവകാശങ്ങളെ കുറിച്ച് ചർച്ച

  • 12/07/2023



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരം അവബോധം വളർത്താനും തൊഴിൽ സംരക്ഷിക്കുന്നതിനും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് മാൻപവർ അതോറിറ്റി. കൂടിക്കാഴ്ചയ്ക്ക് എത്തിയ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ മഹാ അൽ ബർജാസിനെയും ഡയറക്ടർ ബോർഡ് അസോസിയേഷനിലെ നിരവധി അംഗങ്ങളെയും അതോറിറ്റിയുടെ കമ്മീഷൻ‍ഡ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി സ്വീകരിച്ചു. 

റെഡ് ക്രസന്റ് അംഗങ്ങൾക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് അൽ ഒതൈബി മീറ്റിംഗ് ആരംഭിച്ചത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും മഹത്തായ ദൗത്യം കൈവരിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കുവൈത്തിന്റെ മാന്യമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന തരത്തിൽ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കി കൊണ്ട് മാൻപവർ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അൽ ബർജാസും എടുത്തുപറഞ്ഞു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News