ഫയർ ഫോഴ്സ് പരിശോധന; ആറുമാസത്തിനിടയിൽ കുവൈത്തിൽ 210 സ്ഥാപനങ്ങൾ പൂട്ടിച്ചു

  • 12/07/2023



കുവൈത്ത് സിറ്റി: വിവിധ ​ഗവർണറേറ്റുകളിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റ് (ഡിജിഎഫ്‌ഡി) പ്രതിരോധ വിഭാഗം നടത്തിയ പരിശോധനയിൽ 210 സ്ഥാപനങ്ങൾ പൂട്ടിച്ചതായി അധികൃതർ അറിയിച്ചു. 1/1/2023 മുതൽ 3/6/2023 വരെയുള്ള കാലയളവിലാണ് പരിശോധനകൾ നടന്നത്. 2,368 നിയമലംഘനങ്ങൾ കണ്ടെത്തിയതായും  പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സുരക്ഷാ ആവശ്യകതകളും അഗ്നി പ്രതിരോധ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സാഹചര്യത്തിലാണ് അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News