മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയയാളെ അറസ്റ്റ് ചെയ്തു

  • 12/07/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കുവൈത്തി പൗരൻ അറസ്റ്റിൽ. മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിയുണ്ടായ സംഭവത്തിൽ റാഖ മേഖലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ ഫോർ ഡ്രഗ്സ് കൺട്രോളിലേക്ക് റഫർ ചെയ്തു. പരിശോധനയിൽ യുവാവിന്റെ പക്കൽനിന്ന് ഷാബു, ഹാഷിഷ്, രാസവസ്തുക്കൾ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പിടികൂടിയ വസ്തുക്കളും മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News